09/12/2021

സൂപ്പർ ബൈക്കുമായി TVS
(VISION NEWS 09/12/2021)




മോട്ടോര്‍സൈക്കിള്‍ കമ്പനിയായ നോര്‍ട്ടണ്‍ അതിന്റെ ഏറ്റവും പുതിയ ബൈക്കായ V4SV സൂപ്പര്‍ബൈക്കിനെ വിപണിയില്‍ അവതരിപ്പിച്ചു.1,200 സിസി വി4 എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 187.5 എച്ച്‌പിയും 125 എന്‍എം ടോര്‍ഖും സൃഷ്‍ടിക്കും. ഉയര്‍ന്ന നിലവാരമുള്ള ട്രാക്ക്-റെഡി ബ്രിട്ടീഷ് മോട്ടോര്‍സൈക്കിളിനായി തിരയുന്നവര്‍ക്ക് വേണ്ടിയാണ് നോര്‍ട്ടണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കാര്‍ബണ്‍ ഫൈബര്‍ കൊണ്ടാണ് വി4എസ്വിയുടെ ബോഡി വര്‍ക്ക്. ബൈക്കിന്‍റെ 'കാര്‍ബണ്‍' മോഡ് തെരെഞ്ഞെടുക്കയാണെങ്കില്‍ വിലകൂടിയ ഭാരം കുറഞ്ഞ മെറ്റീരിയലില്‍ നിര്‍മ്മിച്ച ചക്രങ്ങളുള്ള ബൈക്ക് ലഭിക്കും. സാധാരണ നോര്‍ട്ടണ്‍ ഫാഷനില്‍ മിറര്‍ ഫിനിഷ് ലഭിക്കുന്നതിനായി പോളിഷ് ചെയ്ത അലുമിനിയം ട്യൂബ് ഫ്രെയിമാണ് ബൈക്കിനുള്ളത്. ടിടി റേസ് ബൈക്കുകളില്‍ നിന്ന് വികസിപ്പിച്ച റൈസിംഗ് റേറ്റ് ലിങ്കേജ് ജ്യാമിതിയുള്ള ബ്രേസ്ഡ് ആന്‍ഡ് അണ്ടര്‍സ്ലംഗ് സിംഗിള്‍-സൈഡഡ് ബില്ലറ്റ് സ്വിംഗാര്‍മുമായി ഈ ഫ്രെയിം ജോടിയാക്കിയിരിക്കുന്നു.
ബില്ലറ്റ്-മെഷീന്‍ ചെയ്ത ഫൂട്ട് പെഗ് ഉള്‍പ്പെടെയുള്ളവയാണ് V4SV-യില്‍ കാണുന്ന മറ്റ് പ്രീമിയം ഘടകങ്ങള്‍. ആറ് ഇഞ്ച് ഫുള്‍ കളര്‍ ഡിസ്‌പ്ലേ പോലെയുള്ള ഇലക്‌ട്രോണിക്‌സ് ഉപയോഗിച്ച്‌ V4SV യും ഒരുക്കിയിരിക്കുന്നു. സസ്പെന്‍ഷനെ സംബന്ധിച്ചിടത്തോളം, ബൈക്കില്‍ പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന ഓഹ്ലിന്‍സ് NIX30 ഫോര്‍ക്കും ഓഹ്ലിന്‍സ് TTXGP മോണോഷോക്കും ഉപയോഗിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only