01/01/2022

കനത്ത മഴ : തമിഴ്‌നാട്ടിൽ 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
(VISION NEWS 01/01/2022)
തമിഴ്‌നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടര വരെ ഇടിയോടുകൂടിയ മഴയുണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ മൗണ്ട് റോഡ്, ജിഎസ് ചെട്ടി റോഡ്, ടീ നഗര്‍, കെ കെ നഗര്‍ എന്നീ മേഖലകളിൽ വലിയ വെള്ളക്കെട്ടുകൾ ഉയരുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്ന മഴ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പുതുച്ചേരി, കാരക്കാല്‍ എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only