01/01/2022

കിടിലൻ ഫീച്ചറുകളുമായി വൺ പ്ലസ് 10 പ്രോ!
(VISION NEWS 01/01/2022)
കിടിലൻ ഫീച്ചറുകളുമായി അണിയറയിൽ ഒരുങ്ങുകയാണ് വൺ പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വൺപ്ലസ് 10 പ്രോ. 10 പ്രോയുടെ ഔദ്യോഗിക ടീസര്‍ വീഡിയോ ചോര്‍ന്നു എന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.പുതുമയേറിയ രൂപകല്‍പ്പന, ക്വാഡ് ക്യാമറ സംവിധാനത്തോട് കൂടിയ പിന്‍ ക്യാമറ , കര്‍വ്ഡ് ഡിസ്‌പ്ലേയുടെ മുകളില്‍ ഇടത് വശത്തായി സിംഗിള്‍ സെല്‍ഫി ക്യാമറ, മാറ്റ് ഫിനിഷോട് കൂടി കറുപ്പ്, പച്ച നിറങ്ങളിലെത്തുന്ന രണ്ട് മോഡലുകള്‍ എന്നിവയാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്ന സവിശേഷതകള്‍.

ജനുവരി പതിനൊന്നിന് ലോഞ്ച് ആകുമെന്നാണ് വീഡിയോയിൽ ഉള്ളത്. നിലവിലുള്ള ഫോണുകളെക്കാള്‍ അധികമായ ക്യാമറ ഫീച്ചറുകള്‍ വണ്‍പ്ലസ് 10 പ്രോയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകള്‍ ഇവയാണ്.

ചതുരാകൃതിയിലുള്ള പിന്‍ ക്യാമറകളാകും ഫോണിലുണ്ടാവുക. വണ്‍പ്ലസ് 9 പ്രോയില്‍ ഉള്‍പ്പെടുത്തിയിരുന്ന സൂം സംവിധാനത്തോട് കൂടിയ 48 മെഗാപിക്സലിന്റെ പ്രൈമറി ലെന്‍സ് ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റോഡ് കൂടിയ 6.7 ഇഞ്ച് ക്യുഎച്ഡി+ ഡിസ്പ്ലേയും, 12 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന എല്‍പിഡിഡിആര്‍ 5 റാം സംവിധാനം, 256 ജിബി സ്റ്റോറേജ് വരെ സപ്പോര്‍ട്ട് ചെയുന്ന യുഎഫ്എസ് 3.1, ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000mAh ബാറ്ററി എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു പ്രധാന സവിശേഷതകള്‍. ഐപി68 റേറ്റിങ്ങോട് കൂടി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണില്‍ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 12 ഉം വണ്‍പ്ലസിന്റെ തനത് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഓക്സിജന്‍ ഓഎസ് 12 ഉം ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only