01/01/2022

അരിവില കുറയ്ക്കാൻ നടപടി; വെള്ള കാർഡ് ഉടമകൾക്ക് 10 കിലോ അരി
(VISION NEWS 01/01/2022)
സംസ്ഥാനത്ത് അരിവില കുറയ്ക്കാൻ നടപടി. വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 10 കിലോ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. നീല കാർഡ് ഉടമകൾക്ക് മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകും. പൊതുവിതരണ വകുപ്പിന് കീഴിലുള്ള 101 ഓഫീസുകൾ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറും. പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജനുവരി മുതൽ പച്ചരിയും കുത്തരിയും തുല്യ അളവിൽ നൽകും. നിലവിൽ വിതരണം ചെയ്യുന്ന സോനമസൂറി അരിയ്ക്ക് പകരം ജയ സുരേഖ അരി നൽകും. ഇതിന് എഫ്‌സിഐയുമായി ധാരണയിലെത്തിയിട്ടുണ്ട്. പൊതു വിപണിയിൽ 30 രൂപ വിലയുള്ള അരിയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only