11/01/2022

അച്ഛന് മദ്യം നല്‍കി നിരന്തരം പീഡിപ്പിച്ചു; 16 കാരിയായ ആദിവാസി പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണി
(VISION NEWS 11/01/2022)
പത്തനംതിട്ട: പമ്പയിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. അച്ഛന് മദ്യം നൽകി ആദിവാസി വിഭാഗത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഉൾപ്പെടെയാണ് പെൺകുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. ജയകൃഷ്ണൻ, രാമകണ്ണൻ, കണ്ണൻ ദാസൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ രാമകണ്ണൻ, കണ്ണൻ ദാസൻ എന്നീ പ്രതികൾ പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്.

പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്കുളുകൾ പ്രവർത്തിക്കാതിരുന്ന ഘട്ടത്തിൽ പെൺകുട്ടി വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് പെൺകുട്ടി എട്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ വിഷയം ചൈൽഡ് ലൈനിനേയും പോലീസിനേയും അറിയിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെൺകുട്ടി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതൽ പ്രതികളുടെ പേരുകൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് കോളനിവാസികളായ രണ്ടുപേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഗർഭിണിയായ പെൺകുട്ടിയെ കൊല്ലം ജില്ലയിൽ ഒരു കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയെ മറ്റുചിലർ കൂടി പീഡിപ്പിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണത്തിലാണ് പോലീസ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only