11/01/2022

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; 1,66,000 ആയി കുറഞ്ഞു
(VISION NEWS 11/01/2022)
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകൾ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് കേസുകൾ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളിൽ തുടരുന്നു. ഡൽഹിയിൽ പരിശോധിക്കുന്ന നാലിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടും.

100 പേർക്ക് ഡെൽറ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളിൽ 300 പേരിലേക്ക് ഒമിക്രോൺ പടരുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. നിലവിൽ കൊവിഡ് ബാധിതരിൽ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ അറിയിച്ചു. കരുതൽ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേർക്ക് നല്‍കി. കരുതൽ ഡോസ് വിതരണത്തിന്റ ആദ്യ ദിവസം ഒൻപത് ലക്ഷത്തിൽ അധികം പേരാണ് മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഏഴ് ദിവസം ക്വാറന്റൈൻ ഇന്ന് മുതൽ നിർബന്ധമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only