02/01/2022

17 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചു!! കണക്ക് പുറത്ത് വിട്ട് വാട്സാപ്പ്
(VISION NEWS 02/01/2022)
നവംബറിൽ മാത്രം പതിനേഴ് ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സാപ്പ്. 602 പരാതികളാണ് ഈ കാലയളവിൽ ലഭിച്ചത്. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്‌സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച് മാസംതോറും കണക്കുകള്‍ പുറത്തുവിടണം. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only