10/01/2022

ന്യൂയോർക്കിൽ വൻ തീപിടുത്തം; കുട്ടികളടക്കം 19 പേര്‍ മരിച്ചു
(VISION NEWS 10/01/2022)
ന്യൂയോർക്കിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 19 പേർ മരിച്ചു. മരിച്ചവരിൽ ഒമ്പത് കുട്ടികളും ഉൾപ്പെടുന്നു. അറുപതിലധികം പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പ്രാദേശിക സമയം 9.30ഓടെയായിരുന്നു തീപിടുത്തം. ബ്രോൻക്സിലെ 19 നില പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. രണ്ടാമത്തെയോ മൂന്നാമത്തെയോ നിലയിലുണ്ടായ തീപിടുത്തം മറ്റു നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only