12/01/2022

കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു
(VISION NEWS 12/01/2022)
കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു.കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.
എല്ലാവിധ മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കൊവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കൊവിഡ് ടെസ്റ്റ് നടത്താനും അഭ്യാര്‍ഥിക്കുന്നു.

ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്‌സിനുകള്‍ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only