14/01/2022

അയ്ലക്ക് ഒരു 20 തേങ്ങ ന്റെ വക ണ്ട്ന്ന് മോളോട് പറയീന്ന്
(VISION NEWS 14/01/2022)മ്മാ .....  
ഞാൻ ക്ലാസി പോവാണേ .
പിന്നാ ആയിശു ത്താ അഞ്ച് തേങ്ങ കൊണ്ടോരും അത് വാങ്ങി വെക്കണം. ലതേച്ചി പത്ത്തേങ്ങ അവിടെ ണ്ട്ന്ന് പറഞ്ഞിക്കണ്. ഷാനൂ നോട് അതൊന്ന് വിടെ കൊണ്ട് വെക്കാൻ പറയണേ .
പിന്ന മോളൂ
അമ്മായി വിളിച്ച് ചോദിക്ക്യാ മോള്പ്പം തേങ്ങ കച്ചോടം തൊടങ്ങിയോന്ന്. ഞാൻ പറഞ്ഞു. അത് കച്ചോടൊന്നും അല്ല സൂറാ ഞമ്മളെ ഹൃദയാദ്രം ല്ലേ അയിന്റെ പരിപാടിണ്ട് ഈ മാസം 23-ാം തിയ്യതി . ന്നാള് ഞമ്മള് പോയീല്ലായി നോ അവർക്കൊപ്പം പരിപാടി. കുറേ സുഖല്ലാത്തോലൊക്കെ ള്ള . അന്ന് തന്നാ ഫിസിയോ തെറാപ്പി ന്റെ ഉൽഘാടനവും . മാസത്തില് ഒരു ലക്ഷത്തിന്റെ മോൾള് ചെലവള്ളതല്ലേ അയ്ന് പൈസ ണ്ടാക്കാനാ ഈ തേങ്ങ. അപ്പം അമ്മായി പറയാ ന്നാ അയ്ലക്ക് ഒരു 20 തേങ്ങ ന്റെ വക ണ്ട്ന്ന് മോളോട് പറയീന്ന്. 

മ്മാ ഒന്ന് ങ്ങോട്ട് വരീ ....മ്മക്ക് ന്റെ ഒരുമ്മ. 

Team Hridayardram

കൂടുതൽ വിവരങ്ങൾക്ക് :-
+919048266207-ഷഹീൽ
+9181578 07277-ഇസാം
+918138044294-ഫർഹാൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only