02/01/2022

21-കാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു: കേസെടുത്ത് പോലീസ്
(VISION NEWS 02/01/2022)
ന്യൂഡൽഹി : ഡൽഹിയിൽ 21-കാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. ജിമ്മിലെ ജീവനക്കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്. പീഡിപ്പിച്ചവരില്‍ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാന്‍ പീഡനത്തെ അതിജീവിച്ച യുവതിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിൽ കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷയം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും യുവതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ജിമ്മിലെ ജോലി പൂര്‍ത്തിയാക്കി മടങ്ങുനൊരുങ്ങിയ യുവതിയെ തൊഴിലുടമ സുഹൃത്തിന്‍റെ ജിമ്മില്‍ ചില ജോലികള്‍ ഉണ്ടെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. യുവതി തൊഴിലുടമ ആവശ്യപ്പെട്ട ജിമ്മിലെത്തിയപ്പോള്‍ കുറ്റകൃത്യം ചെയ്തവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. യുവതി സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഇവര്‍ പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only