11/01/2022

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ നൂറ് ഒഴിവുകൾ;അടിസ്ഥാന ശമ്പളം 25,000
(VISION NEWS 11/01/2022)   
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിനു കീഴിലെ വിശാഖപട്ടണം റിഫൈനറിയിൽ (വിശാഖ് റിഫൈനറി) 100 ഗ്രാജുവേറ്റ് അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ജനുവരി 14 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങൾ: മെക്കാനിക്കൽ എൻജി., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി., കെമിക്കൽ എൻജി., സിവിൽ എൻജി., ഇൻസ്ട്രുമെന്റേഷൻ, മെറ്റീരിയൽസ് മാനേജ്മെന്റ്, സേഫ്റ്റി എൻജി., കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജി., ആർക്കിടെക്ചർ, കേറ്ററിങ് ടെക്നോളജി, സിവിൽ എൻവയൺമെന്റൽ, കമ്യൂണിക്കേഷൻ ആൻഡ് കംപ്യൂട്ടർ എൻജി., കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ഡേറ്റ സയൻസ്), എനർജി എൻജി., എൻവയൺമെന്റൽ പൊല്യൂഷൻ ആൻഡ് കൺട്രോൾ എൻജി., ഫൈൻ ആർട്/ സ്കൾപ്ചർ/ കൊമേഴ്സ്യൽ, ഫുഡ് പ്രോസസ് എൻജി., ഫുഡ് ടെക്നോളജി, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി, ഇൻഡസ്ട്രിയൽ എൻജി., ഇന്റീരിയർ ഡെക്കറേഷൻ, പെട്രോളിയം എൻജി., റീജനൽ ആൻഡ് ടൗൺ പ്ലാനിങ്, ടെലികമ്യൂണിക്കേഷൻ എൻജി., ടെലിവിഷൻ എൻജി., വാട്ടർ മാനേജ്മെന്റ്. 

യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ് ബിരുദം. 

പ്രായം: 18-25. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 25,000. www.hpclcareers.com 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only