06/01/2022

വയനാട്ടില്‍ ആനക്കൊമ്പുമായി 3 പേരെ പിടികൂടി
(VISION NEWS 06/01/2022)
വയനാട്ടില്‍ ആനക്കൊമ്പുമായി 3 പേരെ വനം വിജിലന്‍സ് പിടികൂടി. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസര്‍ പി.കെ. ഹാഷിഫും സംഘവും അറസ്റ്റ് ചെയ്തത്.

2 ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നു കണ്ടെടുത്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only