11/01/2022

വോഡഫോൺ-ഐഡിയയിൽ സർക്കാർ പങ്കാളിത്തം : 36 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കേന്ദ്രസർക്കാർ
(VISION NEWS 11/01/2022)
ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ 36% ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ടെലികോം കമ്പനി നേരിടുന്നത്. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
വൊഡാഫോൺ-ഐഡിയയിൽ കേന്ദ്രസർക്കാറിന് പങ്കാളിത്തം വരുന്നതോടെ, ഓഹരിഘടനയിൽ മാറ്റം വരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടെ, വൊഡാഫോൺ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം 28.5 ശതമാനമായി ഉയരുമെന്നും കമ്പനി അറിയിച്ചു. 17.8 ശതമാനമായി ആദിത്യ ബിർള ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം കുറയുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി സമർപ്പിച്ച രേഖയിൽ പറയുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് വൊഡാഫോണും ഐഡിയയും ഒരുമിച്ച് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, നിലവിൽ കമ്പനിയിൽ പ്രതിസന്ധി തുടരുകയാണ്. റിലയൻസിന്റെ വിപണി വിഹിതം ഉയർന്നതോടെ നിരവധി ഉപഭോക്താക്കളെ കമ്പനിക്ക് നഷ്ടപ്പെടുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only