08/01/2022

ഹൃദയാർദ്രം കെയർ സെന്റർ സമർപ്പണം - അവർക്കൊപ്പം - 3
(VISION NEWS 08/01/2022)


വർഷങ്ങളായി കൊടുവള്ളിയുടെ നല്ല മനസ്സുകളിൽ ചിരപരിചിതമായ ഹൃദയാർദ്രം ഫൗണ്ടേഷൻ കൊടുവള്ളിയിൽ ആരംഭിച്ച കെയർ സെന്റർ ഫിസിയോ തെറാപ്പി യൂണിറ്റ് ന്റെ ഔപചാരിക ഉദ്ഘാടനവും, നാലു ചുവരുകളുടെ ഇരുട്ടിലേക്ക് ഒതുങ്ങിപ്പോയവരുടെ ഇടയിലേക്ക് വെളിച്ചം പകർന്നു കൊണ്ട് നാം നടത്തുന്ന *അവർക്കൊപ്പം* പ്രോഗ്രാമിന്റെ മൂന്നാം ഭാഗവും 2022 ജനുവരി 23 ആം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊടുവള്ളി നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയുള്ള ഹൃദയാർദ്രം പ്രവർത്തകരുടെയും.., അഭ്യുദയകാംക്ഷി കളുടെയും വളരെ പ്രധാനപ്പെട്ട ഒരു യോഗം 9 /1 / 2022 ഞായറാഴ്ച രാവിലെ 9 മണിക്ക് സിറാജ് ബിൽഡിങ്ങിൽ വച്ച് നടത്തുന്നു. യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only