10/01/2022

4,033 ഒമിക്രോണ്‍ കേസുകള്‍; രാജ്യത്തെ പുതിയ കൊവിഡ് കണക്കുകൾ
(VISION NEWS 10/01/2022)




രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,033 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 1,216 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിച്ചത്. രാജസ്ഥാനിൽ 529 പേർക്കും ഡൽഹിയിൽ 513 പേർക്കുമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 146 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്ത് ഉണ്ടായത്. ആകെ മരണസംഖ്യ 4,83,936 ആയി ഉയർന്നു. 46,569 പേർ രോഗമുക്തരായി. നിലവിൽ 7,23,619 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only