03/01/2022

തമിഴ്നാട്ടിൽ ജല്ലിക്കെട്ട് പരിശീലനത്തിനിടെ അപകടം : 50 പേർക്ക് പരിക്ക്
(VISION NEWS 03/01/2022)
തമിഴ്നാട്ടിൽ ജല്ലിക്കട്ട് പരിശീലനത്തിനിടെ അപകടത്തിൽ അൻപതോളം പേർക്ക് പരിക്ക്. ജല്ലിക്കട്ടിന് മുമ്പായി നടത്തുന്ന ഊർ തിരുവിഴക്കിടെ കാളകൾ വിരണ്ടോടിയാണ് അപകടമുണ്ടായത്. അനുമതിയില്ലാതെ പരിപാടി നടത്തിയതിന് പൊലീസ് അഞ്ച് സംഘാടകർക്കെതിരെ കേസെടുത്തു. തിരുവണ്ണാമലൈ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണ് മാർകഴി മാസത്തിലെ തിരുവിഴൈ ചടങ്ങ് . നിയമം ലംഘിചാണ് തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് ചടങ്ങ് നടന്നെത്തിയത്. അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളുമാണ് മാതിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേ‍ട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളിൽ നിന്നായി ചടങ്ങിൽ പങ്കെടുത്തത്.
കൊവിഡ് നിയന്ത്രണങ്ങൾ നിലനിക്കുന്നതിനാൽ ഊർ തിരുവിഴ നടത്താൻ സംഘാടകർ അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.

പൊലീസ് ഇടപെട്ട് ചടങ്ങ് നിർത്തിവച്ചു.പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിചിരിക്കുകയാണ്. ജനുവരി 15നാണ് മാട്ടുപ്പൊങ്കൽ. നിരവധി ജല്ലിക്കട്ടുകളാണ് മാട്ടുപ്പൊങ്കലിനോട് അനുബന്ധിച്ച് നടക്കാനിരിക്കുന്നത്. മാട്ടുപ്പൊങ്കൽ ആഘോഷവുമായി ബന്ധപ്പെട്ട് ജല്ലിക്കട്ടിന് അനുമതി നൽകണോ എന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം അറിയിച്ചിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only