15/01/2022

വാവാട് അടച്ചിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം ;രണ്ടര പവനും 50,000 രൂപയും മോഷ്ടിച്ചു
(VISION NEWS 15/01/2022)കൊടുവള്ളി:വാവാട് അടച്ചിട്ട വീട്ടിൽ പട്ടാപ്പകൽ മോഷണം.വീടിന്റെ വാതിൽ തുറന്നാണ് രണ്ടര പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നത്. വാവാട് പേക്കണ്ടിയിൽ കെ.സി സിദ്ദിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.രാവിലെ പതിനൊന്നരയോടെ വീട്ടുകാർ വീടുപൂട്ടി സിദ്ദിഖിന്റെ സഹോദരന്റെ വീട്ടിൽ വിവാഹ ചടങ്ങിനായി പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്.

വീടിന്റെ പുറകുവശത്തെ അടുക്കളവാതിൽ പൂട്ട് താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണ് മോഷ്ടാക്കൾ കവർന്നത്. അലമാരയിൽ സൂക്ഷിച്ച സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിനകത്ത് മുളകുപൊടി വിതറുകയും ചെയ്തിട്ടുണ്ട്.

വീട്ടുടമ കൊടുവള്ളി പോലീസിൽ പരാതി നൽകി.ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻറ് എക്സ്പർട്ട് രഞ്ജിത്ത്,ജിജീഷ് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും വീട്ടിലെത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only