05/01/2022

കൊവിഡ് കേസുകൾ 58,000ന് മുകളിൽ; 2,135 പേർക്ക് ഒമിക്രോണ്‍
(VISION NEWS 05/01/2022)




രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2,135 ആയി. ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 653 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിച്ചത്. ഡൽഹിയിൽ 464 പേർക്കും കേരളത്തിൽ 185 പേർക്കുമാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 4,82,551 ആയി ഉയർന്നു. നിലവിൽ 1,71,830 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only