13/01/2022

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട: 68 ലക്ഷം രൂപയുടെ സ്വർണവുമായി കുമ്പള സ്വദേശി പിടിയിൽ
(VISION NEWS 13/01/2022)
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കുമ്പള സ്വദേശിയായ മൊഹിദീൻ കുഞ്ഞിയിൽ നിന്നാണ് സ്വർണം പിടിച്ചത്. 1,400 ഗ്രാം സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടായത്.

വിപണിയിൽ 68 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയതെന്ന് കസ്റ്റംസ് പറയുന്നു. മിക്‌സർ ഗ്രൈൻഡറിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഇയാളുടെ പദ്ധതി.. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only