01/01/2022

കൊല്ലത്ത് 7 വയസ്സുകാരൻ്റെ മുന്നിലിട്ട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
(VISION NEWS 01/01/2022)
കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഏഴുവയസുകാരനായ മകന്റെ കണ്മുന്നില്‍ വെച്ചാണ് ക്രൂരകൃത്യം നടന്നത്.കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്.

ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി.

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

20 ഓളം വെട്ടുകളാണ് ജിന്‍സിയുടെ ശരീരത്തേറ്റത്‌. ഗുരുതരമായി പരുക്കേറ്റ ജിന്‍സിയെ ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ആക്രമണം ചെറുക്കന്‍ ശ്രമിച്ച മകനും പരിക്കേറ്റു.

ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only