12/01/2022

88 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; കോട്ടയത്ത്‌ 20-കാരന്‍ അറസ്റ്റില്‍
(VISION NEWS 12/01/2022)

കിടങ്ങൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. 

മക്കൾ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയൻ (20) ആണ് കിടങ്ങൂർ പോലീസിന്റെ പിടിയിലായത്. ബലപ്രയോഗത്തിൽ പരിക്ക് പറ്റിയ വയോധിക ആശുപത്രിയിൽചികിത്സ തേടി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പോലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്. 

കിടങ്ങൂർ എസ്.എച്ച്.ഒ. ബിജു കെ.ആർ., എസ്.ഐ. കുര്യൻ മാത്യു, എ.എസ്.ഐ. ബിജു ചെറിയാൻ, ആഷ് ചാക്കോ, സിനിമോൾ, സുനിൽകുമാർ, അരുൺ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only