04/01/2022

എണ്ണക്കറുപ്പില്‍ ഒന്നാം നമ്പര്‍ കാര്‍
(VISION NEWS 04/01/2022)
തിരുവനന്തപുരം: അഴകാര്‍ന്ന കറുപ്പില്‍ സംസ്‌ഥാനത്തിന്റെ ഒന്നാം നമ്പര്‍ കാര്‍. കറുപ്പു നിറമുള്ള ഇന്നോവ ക്രിസ്‌റ്റയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ഔദ്യോഗിക വാഹനം. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ള അകമ്പടി കാറുകളും വൈകാതെ കറുപ്പാകും.

പുതിയതായി വാങ്ങിയ കൂടുതല്‍ സൗകര്യങ്ങളുള്ള കറുത്ത ഇന്നോവ ക്രിസ്‌റ്റാ കാറിലാണ്‌ ഇന്നലെ മുതല്‍ മുഖ്യമന്ത്രിയുടെ യാത്ര. പാലക്കാടു നിന്ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ഇന്നലെ പുതിയ കാറിലാണ്‌ ക്ലിഫ്‌ ഹൗസിലേക്കു പോയത്‌. 

പുതുവര്‍ഷത്തില്‍ തലസ്‌ഥാനത്തെ ആദ്യത്തെ യാത്ര. സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഇതുവരെ വെളുപ്പു വാഹനങ്ങളാണ്‌ ഉപയോഗിച്ചിരുന്നത്‌. മുഖ്യമന്ത്രിയുടെ സുരക്ഷാ പരിഷ്‌കരണത്തിന്റെ ഭാഗമായി മുന്‍ പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നല്‍കിയ ശിപാര്‍ശ പ്രകാരമാണ്‌ കറുപ്പിലേക്കു മാറിയത്‌. 62.5 ലക്ഷം രൂപ ചെലവിട്ടാണു കറുത്ത കാറുകള്‍ വാങ്ങിയത്‌.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only