06/01/2022

എം.ശിവശങ്കർ സ്പോര്‍ട്സ്, യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും
(VISION NEWS 06/01/2022)
ഒന്നരവർഷത്തെ സസ്പെൻഷന് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ എം. ശിവശങ്കറിനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2020 ജുലൈയിലായിരുന്നു ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി ഒരു വർഷം പിന്നിട്ടതോടെയാണ് ശിക്ഷാ നടപടി പിൻവലിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തത്. ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. പുതിയ കേസുകൾ ഇല്ലാത്തതും സർവ്വീസിൽ തിരിച്ചെത്തുന്നത് നിലവിലെ കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നുമാണ് സമിതി ശുപാർശ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only