01/01/2022

കടവന്ത്രയിലെ ആത്മഹത്യ കൊലപാതകമെന്ന് വെളിപ്പെടുത്തല്‍
(VISION NEWS 01/01/2022)
കടവന്ത്രയിലെ ആത്മഹത്യ കൊലപാതകം. കൊച്ചി കടവന്ത്രയിൽ വീട്ടമ്മയെയും രണ്ട് മക്കളും വീട്ടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വെളിപ്പെടുത്തൽ. കടവന്ത്ര മട്ടലിൽ ടെമ്പിൾ റോഡിൽ ചെറുപറമ്പത്ത് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ നാരായണന്റെ ഭാര്യ ജോയമോൾ, മക്കളായ ലക്ഷ്മികാന്ത് നാരായണൻ, അശ്വന്ത് എന്നിവരുടെ മരണമാണ് കൊലപാതമെന്ന് തെളിഞ്ഞത്. കുടുംബ നാഥനായ നാരായണൻ ഭാര്യയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയശേഷം നാരായണൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഷൂ ലൈസ് ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് കാരണമെന്ന് നാരായണൻ പോലീസിനോട് പറഞ്ഞു. നാരായണനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കടവന്ത്രയിൽ പൂക്കച്ചവടം നടത്തുന്ന നാരായണന്റെ ഭാര്യ 33 വയസ്സുള്ള ജോയമോൾ. മക്കളായ എട്ടുവയസ്സുള്ള ലക്ഷ്മികാന്ത് നാരായണ നാല് വയസുകാരൻ അശ്വന്ത് നാരായണ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ വാടകവീട്ടിലെ കിടപ്പുമുറിയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇവരെ കൊല്ലുവാനായി ഉറക്കഗുളിക നൽകിയെങ്കിലും ഭാര്യയും മക്കളും മരിച്ചിരുന്നില്ല.

ഇതേതുടർന്നാണ് ഷൂ ലൈസ് ഉപയോഗിച്ച് കഴുത്തുമുറുക്കി ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിൽ നിന്നടക്കം പൂക്കൾ കൊച്ചിയിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു നാരായണൻ. ജോയമോളുടെ സഹോദരി ഫോണിൽ വിളിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് വീട്ടിലെത്തി അന്വേഷിച്ചപ്പോഴായിരുന്നു മുറിക്കുള്ളിൽ ജോയ് മോളും രണ്ട് മക്കളും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only