02/01/2022

'മിന്നല്‍ മുരളി' പൊലീസുകാരന്‍റെ വീട് ആക്രമിച്ചു; സംഭവം കോട്ടയത്ത്
(VISION NEWS 02/01/2022)
കോട്ടയത്ത് മിന്നൽ മുരളിയുടെ ആക്രമണം. പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ ജനാലകളും വാതി ലും അടിച്ച് തകര്‍ത്തു. കോട്ടയം കുമരകത്താണ് അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ മിന്നല്‍ മുരളിയെ ഓര്‍മ്മപ്പെടുത്തുന്ന രീതിയിലെ സമാന സംഭവങ്ങള്‍ നടന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വാതിലും ജനലും തകര്‍ത്ത ശേഷം വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തിയ അക്രമി ഭിത്തിയില്‍ മിന്നല്‍ മുരളി ഒറിജിനല്‍ എന്നെഴുതി വച്ച ശേഷമാണ് കടന്നുകളഞ്ഞത്.

കോട്ടയം റെയില്‍വേ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് നിലവില്‍ താമസിക്കുന്നത്. ഇതോടെ ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപ സംഘത്തെ ഇവിടെ നിന്ന് ഓടിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമമെന്നാണ് പൊലീസ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only