03/01/2022

കുഴിയില്ലാത്ത റോഡിൽ റീ ടാറിംഗ്
(VISION NEWS 03/01/2022)
തകരാറില്ലാത്ത റോഡിൽ റീ ടാറിംഗ് നടത്തിയ സംഭവത്തിൽ രണ്ട് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കുന്ദമംഗലം അസിസ്റ്റന്റ് എൻജിനീയർ ഇ. ബിജുവിനും ഓവർസിയർ പി.കെ ധന്യയ്‌ക്കുമെതിരയാണ് നടപടി. മെഡിക്കൽ കോളേജ്-കാരന്തൂർ റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് മായനാട് ഒഴുക്കരയിലെ തകരാറില്ലാത്ത റോഡ് ഇവർ ടാറ് ചെയ്തത്. ടാറുചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അത് തടഞ്ഞിരുന്നു.

വിള്ളൽ പോലുമില്ലാത്ത റോഡിലാണ് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ വീണ്ടും ടാറിംഗിന് ഒരുങ്ങിയത്. നാട്ടുകാർ പരാതിപ്പെട്ടതോടെ മന്ത്രി മുഹമ്മദ് റിയാസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച്ച സംഭവിച്ചുവെന്ന് കണ്ടെത്തുകയും അവർക്കെതിരെ നടപടിയെടുക്കുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only