13/01/2022

കറികൾക്ക് രുചിമാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളും; ഡ്രൈ മാം​ഗോ പൗഡറിന്റെ ​ഗുണങ്ങളറിയാം
(VISION NEWS 13/01/2022)

ഉത്തരേന്ത്യൻ രുചിക്കൂട്ടുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈമാംഗോ പൗഡർ. ആംചൂർ എന്ന പേരിലും അറിയപ്പെടുന്ന ഇത് ഇന്ന് കേരളത്തിലെ അടുക്കളകളിലും സ്‌ഥാനം പിടിച്ചു കഴിഞ്ഞു. ചട്നി, കറികൾ, സൂപ്പ് ഇവയിലെല്ലാം ഡ്രൈമാംഗോ പൗഡർ ചേർക്കാവുന്നതാണ്. കറികളുടെ രുചികൂട്ടുക മാത്രമല്ല നിരവധി ആരോ​ഗ്യ​ഗുമങ്ങളും ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ ശരീരത്തിനും ഏറെ ഗുണം ചെയ്യും. വൈറ്റമിൻ എ, ഇ, സി, കാൽസ്യം, ഭക്ഷ്യനാരുകൾ, പൊട്ടാസ്യം, അയൺ തുടങ്ങിയവയെല്ലാം ഈ പൗഡറിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം ഇവ ഒട്ടും അടങ്ങിയിട്ടില്ലാത്ത ഡ്രൈമാംഗോ പൗഡർ ഹൈപ്പര്‍ ടെൻഷനും ഉയർന്ന കൊളസ്ട്രോളും ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും.

ഡ്രൈമാംഗോ പൗഡറിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ, ഇ എന്നിവ കാഴ്‌ച ശക്‌തി മെച്ചപ്പെടാൻ സഹായിക്കും. കൂടാതെ ഇത് പതിവായി ആഹാരത്തിനൊപ്പം ഉപയോഗിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും, തിമിരം ഉൾപ്പടെയുള്ള കാഴ്‌ച സംബന്ധമായ രോഗങ്ങൾ തടയാനും സഹായിക്കും.

ആന്റി ഓക്‌സിഡന്റുകളും, ഭക്ഷ്യ നാരുകളും ധാരാളമായി അടങ്ങിയ ഡ്രൈമാംഗോ പൗഡർ ദഹനം സുഗമമാക്കാനും, മലബന്ധം അകറ്റാനും സഹായിക്കും. കൂടാതെ ദിവസേന അരടീസ്‌പൂൺ വീതം ഡ്രൈമാംഗോ പൗഡർ കഴിക്കുന്നതിലൂടെ മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകുകയും ചെയ്യും.

മധുരവും പുളിയും എല്ലാം ചേർന്ന ഡ്രൈമാംഗോ പൗഡറിൽ കരോട്ടിനോയിഡുകളും, പോളിഫിനോളുകളും ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി, ഗ്ളൂക്കോസിന്റെ ആഗിരണത്തിന് സഹായിക്കുന്നതിനാൽ പ്രമേ​ഹരോ​ഗികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

കാലറി വളരെ കുറഞ്ഞതിനാൽ തന്നെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി ശരീരഭാരം കുറക്കാൻ ഡ്രൈമാംഗോ പൗഡർ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only