10/01/2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ: പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്
(VISION NEWS 10/01/2022)
പാ​ലോ​ട്:​ ​പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ. പെ​രി​ങ്ങ​മ​ല​ ​അ​ഗ്രി​ഫാം​ ​ഒ​രു​പ​റ​ ​ക​രി​ക്ക​കം​ ​ആ​ദി​വാ​സി​ ​കോ​ള​നി​യി​ലെ 16 വയസ്സ് പ്രായമുള്ള പെ​ണ്‍​കു​ട്ടി​യെ​യാണ് 2021​ ​ന​വം​ബ​ര്‍​ 21​ ​ന് ​രാ​വി​ലെ​ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് ഇ​ടി​ഞ്ഞാ​ര്‍​ ​വി​ട്ടി​കാ​വ് ​ആ​ദി​വാ​സി​ ​കോ​ള​നി​യി​ല്‍​ ​കി​ഴ​ക്കും​ ​ക​ര​കു​ന്നും​ ​പു​റ​ത്ത് ​വീ​ട്ടി​ല്‍​ ​ശ്യാം​ ​എ​ന്ന​ ​വി​പി​ന്‍​ ​കു​മാ​ര്‍​(19​)​​​ ​അറസ്റ്റിലായി. ഇയാൾ പെൺകുട്ടിയുടെ കാമുകനായിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, പെ​ണ്‍​കു​ട്ടി​ ശാരീരികമായി ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പോ​സ്റ്റ് ​മോ​ര്‍​ട്ടം​ ​പ​രി​ശോ​ധ​ന​യി​ല്‍​ ​വെ​ളി​വാ​കു​ക​യും ചെയ്തു. ഇതോടെ ​ ​പോ​ക്സോ​ ​നി​യ​മ​പ്ര​കാ​രം​ ​കേ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്യു​ക​യും ചെയ്തു.​ ​പോലീസ് പെ​ണ്‍​കു​ട്ടി​യു​ടെ​ ​സൂ​ഹൃ​ത്തു​ക്ക​ളെ​ ​കേ​ന്ദ്രി​ക​രി​ച്ച്‌ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക​യു​ക​യും​​ ശ്യാ​മി​നെ​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യുമായി​രു​ന്നു.​


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only