11/01/2022

സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുളളി!
(VISION NEWS 11/01/2022)
ആരോ​ഗ്യസംരക്ഷണത്തിന് വെളുത്തുള്ളി വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ​ഗുണം ചെയ്യുമെന്നറിയാമോ?

ശരീരത്തിലെ സ്ട്രെച്ച് മാർക്കുകളെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ ആണ് ഇതിന് സഹായിക്കുന്നത്. ചതച്ച വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിനോടൊപ്പം കലർത്തി ഈ മിശ്രിതം ചൂടാക്കുക. ഇത് സാധാരണ ഊഷ്മാവിൽ ചുടാറാൻ അനുവദിച്ച ശേഷം നിങ്ങളുടെ സ്ട്രെച്ച് മാർക്കുകളിൽ പ്രയോഗിക്കുക.ചൂടാക്കിയ ഗാർലിക് ഓയിൽ സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ പുരട്ടാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുന്നത് മാറ്റമുണ്ടാക്കും.


മുഖത്തെ ബ്ലാക്ക് ഹെഡുകള്‍, വൈറ്റ് ഹെഡുകള്‍ എന്നിവ അകറ്റാൻ വെളുത്തുള്ളി സഹായിക്കും. ഫേസ് സ്‌ക്രബറില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ്. അൽപം വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ഫേസ് മാസ്ക് ആയി മുഖത്തിടുക.

ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും മികച്ച വഴിയാണ് വെളുത്തുള്ളി. ഇതിലെ അലിസിന്‍ എന്ന ഘടകം ആന്റിഓക്‌സിഡന്റ് ഗുണം നല്‍കുന്നു.അൽപം വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളയാം.


മുഖക്കുരുവിനെതിരെ വീട്ടിൽ സ്വീകരിക്കാവുന്ന മികച്ച മാർഗമാണ് വെളുത്തുള്ളി. രണ്ട് അല്ലി വെളുത്തുള്ളി ചതച്ചശേഷം, ഒരു ടേബിൾ സ്പൂൺ തേനിൽ ചാലിച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ തൈരും ചേർത്ത് ഇളക്കുക. മുഖക്കുരു ബാധിച്ച സ്ഥലത്ത് ഈ മിശ്രിതം പുരട്ടി 10 മിനിറ്റിനു ശേഷം കഴുകുക. ഇത് മുഖക്കുരുവിന്റെ വലുപ്പം കുറയ്ക്കുകയും വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതല്ലെങ്കില്‍ വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകിക്കളയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only