04/01/2022

വാഹനനികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ കാലാവധി നീട്ടി; മന്ത്രി ആന്റണി രാജു
(VISION NEWS 04/01/2022)
നാലു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടി ഗതാഗതമന്ത്രി ആന്റണി രാജു. ഇത്തരം വാഹന ഉടമകള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ ഒറ്റത്തവണയായി നികുതി കുടിശ്ശിക തീര്‍ക്കാന്‍ ബഡ്ജറ്റില്‍ നല്‍കിയ അവസരത്തിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു.

ഉപയോഗ ശൂന്യമായതും നേരത്തെ വിറ്റ് പോയതുമായ നിരവധി വാഹന ഉടമകള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പല വാഹന ഉടമകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only