06/01/2022

കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുക്കൽ, മുന്നറിയിപ്പ് അവഗണിച്ചത് അപകടത്തിന് കാരണമായി; ബുള്ളറ്റ് യാത്രക്കാരൻ്റെ പരിക്ക്
(VISION NEWS 06/01/2022)
താമരശ്ശേരി: താമരശ്ശേരി മുക്കം സംസ്ഥാന പാതയിൽ വെഴുപ്പുർ ബസ്സ് സ്റ്റോപ്പിന് സമീപം കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്ത് യാതൊരു മുന്നറിയിപ്പോ, സുരക്ഷാ വേലിയോ ഇല്ലായിരുന്നെന്ന് ആദ്യം അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട സമീപവാസിയായ സന്തോഷ്.

വെളിച്ച മില്ലാത്ത റോഡ്പണി നടക്കുന്ന ഈ ഭാഗത്ത് മതിയായ സുരക്ഷ ഏർപ്പെടുത്തിയില്ലെങ്കിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുമെന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചതായും സന്തോഷ് പറഞ്ഞു.

ഇന്നലെ രാത്രി 9.30 റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ എകരൂർ സ്വദേശി അബ്ദുൽ റസാഖ് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only