04/01/2022

ബ്ലാക്ക്ബെറി സേവനങ്ങൾ അവസാനിപ്പിച്ചു
(VISION NEWS 04/01/2022)
ബ്ലാക്ക്ബെറി ഫോണുകൾ എല്ലാ സേവനങ്ങളും ഇന്ന് മുതൽ അവസാനിപ്പിക്കും. ഒരു കാലത്ത് സ്മാർട്ട്ഫോൺ രംഗത്തെ ഏറ്റവും വമ്പന്മാരായിരുന്നു ബ്ലാക്ക്ബെറി. ബ്ലാക്ക്‌ബെറി, ബ്ലാക്ക്ബെറി പ്ലേബുക്ക് ഓപ്പറേറ്റിംഗ് സ്റ്റിസ്റ്റങ്ങൾക്കുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിക്കുമെന്നാണ് ലില്ലിപുട്ടിംഗ് റിപ്പോർട്ട് ചെയ്തത്.

ഇന്നത്തോടെ പഴയ ഓഎസ് 7.1 ന്റെയും , പുതിയ ബിബിയുടെയും ഫോൺ പ്രവർത്തനം അവസാനിപ്പിക്കും. വൈഫൈ, മൊബൈൽ ഡേറ്റ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ കഴിയുമെങ്കിലും കോൾ ചെയ്യാനോ എസ്എംഎസ് അയക്കാനോ കഴിയില്ല. വൈഫൈ, മൊബൈൽ ഡേറ്റ സേവനങ്ങളുടെ കാര്യത്തിൽ സ്ഥിരത ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പരിമിതമായ രീതിയിൽ ബ്ലാക്ക്‌ബെറി ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുമെന്നും കമ്പനി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only