11/01/2022

ബയോഗ്യാസ് പ്ലാന്റ് യൂനിറ്റുകൾ വിതരണ ഉൽഘാടനം
(VISION NEWS 11/01/2022)കൊടുവള്ളി:കൊടുവള്ളി നഗരസഭ ഭരണ സമിതിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 30 ലക്ഷം രൂപ ചിലവിൽ 300 കുടുംബങ്ങൾക്ക് ബയോഗ്യാസ് പ്ലാന്റ് യൂനിറ്റുകൾ വിതരണഠ നടത്തും. ജൈവ ,അജൈവ മാലിന്യ സംസ്കരണത്തിനായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമാണ് ബയോഗ്യാസ് പ്ലാന്റ്. വിതരണോൽഘാടനം കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.. വൈസ് ചെയർപേഴ്സൺ കെ.എം സുഷിനി അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യസ്റ്റാന്റിം കമ്മറ്റി ചെയർമാൻ.ടി.മൊയ്തീൻകോയ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സിയ്യാലി ഹാജി, റംല ഇസ്മാഈൽ, റംസിയ മോൾ, എൻ.കെ.അനിൽകുമാർ, ഷരീഫാ കണ്ണാടിപ്പൊയിൽ,വി.സി. നൂർജഹാൻ, കെ.ശിവദാസൻ, പി.വി.ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ സിക്രട്ടറി എ. പ്രവീൺ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only