01/01/2022

പുതുവര്‍ഷ സമ്മാനവുമായി രാജമൗലി; 'ആര്‍ആര്‍ആറി'ലെ ഗാനമെത്തി
(VISION NEWS 01/01/2022)
ഇന്ത്യന്‍ സിനിമാ മേഖലയില്‍ത്തന്നെ നിലവില്‍ ഏറ്റവും കാത്തിരിപ്പുയര്‍ത്തിയിരിക്കുന്ന ചിത്രങ്ങളില്‍ പ്രധാനമാണ് രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'. ജനുവരി 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ അവസാനവട്ട പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറക്കാര്‍.

പുതുവര്‍ഷ രാവില്‍ ചിത്രത്തിലെ ഒരു ശ്രദ്ധേയഗാനം ആസ്വാദകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. 'രാമം രാഘവം' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ സംസ്‍കൃതത്തിലാണ്. കെ ശിവ ദത്തയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മരഗതമണിയാണ്. വിജയ് പ്രകാശ്, ചന്ദന ബാല കല്യാണ്‍, ചാരു ഹരിഹരന്‍ എന്നിവരാണ് പാടിയിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only