12/01/2022

പാലക്കാട്ടെ ദമ്പതികളുടേത് അരുംകൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
(VISION NEWS 12/01/2022)
പാലക്കാട് പുതുപ്പെരിയാരത്തെ ദമ്പതികളുടേത് അരുംകൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനൽ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു.

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രൻ നിലവിളിച്ചതിനെ തുടര്‍ന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍ സനൽ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു. കൊല നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ സനൽ പ്രതികരിച്ചത് കുറ്റബോധമില്ലാതെയാണ്. ബംഗളൂരുവില്‍ നിന്ന് ഇയാളെ നാട്ടിലെത്തിച്ചത് തന്ത്രപരമായി തെറ്റിദ്ധരിപ്പിച്ചാണ്. സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only