07/01/2022

മയിലിനെ കൊന്നു കറിവച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ,രണ്ട് പേർ ഓടി രക്ഷപ്പെട്ടു
(VISION NEWS 07/01/2022)
മലപ്പുറം: പൊന്നാനിയില്‍ മയിലിനെ പിടികൂടി കൊന്നു കറി വച്ച സംഭവത്തില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍.ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. പൊന്നാനിയിലാണ് സംഭവം. കുണ്ടുകടവ് ജംഗ്ഷനില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് മയിലിനെ പിടികൂടി കറിവച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ തമിഴ്നാട് സ്വദേശിയായ അയ്യപ്പനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂടെ ഉണ്ടായിരുന്നവരാണ് ഓടി രക്ഷപ്പെട്ടത്.

ഭക്ഷണത്തിനായി തയ്യാറാക്കിയ ഇറച്ചിയും പാചകത്തിനുപയോഗിച്ച പാത്രങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥര്‍ പിടിച്ചെടുത്തു. പൊന്നാനി തുയ്യം ഭാഗത്ത് രണ്ട് മയിലുകളെ നാട്ടുകാര്‍ പതിവായി കണ്ടിരുന്നു. ഇതില്‍ ഒരു മയിലിനെ കാണാതായതോടെ സംശയം തോന്നിയ നാട്ടുകാരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only