12/01/2022

കെട്ടിട നിർമ്മാണ സ്ഥലങ്ങളിൽ നിന്നും ഇരുമ്പ് കമ്പികളും, മറ്റു വസ്തുക്കളും മോഷണം പോകുന്നത് പതിവാകുന്നു.
(VISION NEWS 12/01/2022)
താമരശ്ശേരി: താമരശ്ശേരിയിലും, പരിസര പ്രദേശങ്ങളിലും കെട്ടിട നിർമ്മാണം നടക്കുന്ന ഇടങ്ങളിൽ നിന്നും, ഇരുമ്പ് കമ്പികളും, മറ്റ് കെട്ടിട നിർമ്മാണ സാമഗ്രികളും മോഷണം പോകുന്നത് പതിവാകുന്നതായി പരാതി. വയറിംഗ് പൂർത്തിയാക്കിയ ചിലയിടങ്ങളിൽ നിന്നും വയറുകൾ വരെ വലിച്ചെടുത്ത് കൊണ്ട് പോയതായും ഇത്തരത്തിൽ ശേഖരിക്കുന്ന വയറുകൾ കത്തിച്ച് കോപ്പർ മാത്രം എടുത്ത് ദൂരദിക്കുകളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു.

നിർമ്മാണ ആവശ്യത്തിനായി വളച്ചു വെച്ചതും, അല്ലാത്തതുമായ കമ്പികൾ വ്യാപകമായി നഷ്ടപ്പെടുന്നുണ്ട്. താമരശ്ശേരിയിൽ നിന്നും മോഷ്ടിക്കുന്ന വസ്തുക്കൾ ദൂര സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്നതാണ് മോഷ്ട
ക്കളുടെ രീതി.മോഷണത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നും നാട്ടുകാർ പറഞ്ഞു. അപൂർവ്വമായി മാത്രമേ ഇത്തരക്കാരെ പിടികൂടാൻ സാധിക്കാറുള്ളൂ.

കേസും കൂട്ടവുമായി പിന്നാലെ നടക്കാൻ സാധിക്കാത്തതിനാൽ പലരും പോലീസിൽ പരാതി നൽകാൻ തയ്യാറാവുന്നില്ല.

സാധനങ്ങൾ ഇറക്കി വെക്കുന്ന സ്ഥലങ്ങളിൽ വേണ്ടത്ര സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പു വരുത്തൽ മാത്രമാണ് നഷ്ടപ്പെടാതിരിക്കാനുള്ള ഏക മാർഗ്ഗം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only