05/01/2022

ഇനി ഓടിടിയിൽ..പുഷ്പ റിലീസ് തീയതി പ്രഖ്യാപിച്ച് പ്രൈം
(VISION NEWS 05/01/2022)
അല്ലു അര്‍ജുന്‍ നായകനാകുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ 'പുഷ്‍പ'യുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം വീഡിയോ . നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതുപോലെ ജനുവരി 7ന് പ്രൈം വീഡിയോയില്‍ ചിത്രം എത്തും. തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ പതിപ്പുകളും ഒടിടിയിലൂടെ കാണാനാവും. രാത്രി 8 മണിക്കാണ് റിലീസ്. ഒരു രക്തചന്ദനക്കടത്തുകാരന്‍റെ വേഷത്തിലാണ് അല്ലു ചിത്രത്തില്‍ എത്തിയത്. പ്രതിനായക കഥാപാത്രമായി മലയാളത്തിന്‍റെ ഫഹദ് ഫാസില്‍ എത്തുന്ന ചിത്രം എന്ന നിലയിലും പുഷ്‍പ ശ്രദ്ധ നേടിയിരുന്നു. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറായാണ് ഫഹദ് എത്തിയത്. ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രവുമാണ് ഇത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യഭാഗമാണ് ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only