03/01/2022

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്
(VISION NEWS 03/01/2022)
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്. പള്ളിമണി എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ഫൈറ്റ് രം​ഗത്തിന്റെ ചിത്രീകരണത്തിനിടയില്‍ ഡ്യൂപില്ലാതെ ചാടിയ സമയത്താണ് കൈലാഷിന് പരിക്കേറ്റത്. നിസാര പരിക്കുള്ളുവെങ്കിലും സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് സിനിമയില്‍ ജോയിന്‍ ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ശ്വേതാ മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരെ കൂടതെ ഒരിടവേളയ്ക്ക് ശേഷം നിത്യ ദാസ് നായികയായെത്തുന്ന ചിത്രം കൂടെയാണ് പള്ളിമണി. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴയാണ് .


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only