12/01/2022

പ്രമേഹം വരുത്തുന്ന പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്..!
(VISION NEWS 12/01/2022)
പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം.

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും.

✶ പഴച്ചാറുകള്‍

മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.

✶ കേക്കിലെ ക്രീം

കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.

✶ കാൻഡ് ജ്യൂസ്

കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.

✶ ചോക്ലേറ്റ് മില്‍ക്

ചോക്ലറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.

✶ ബ്രെഡ്

ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only