10/01/2022

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
(VISION NEWS 10/01/2022)
പൈനാവ്: ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിനു പിന്നാലെ, തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കോളേജിൽ ഇന്ന് തിരഞ്ഞെടുപ്പായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.യു-എസ്.എഫ്.ഐ. പ്രവർത്തകരായ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിൽ രണ്ടു വിദ്യാർഥികൾക്കു കുത്തേറ്റു എന്നാണ് പ്രാഥമിക വിവരം. ഇവരെ രണ്ടുപേരെയും ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഒരു വിദ്യാർഥി മരിച്ചു.

കൊല്ലപ്പെട്ടത് എസ്.എഫ്.ഐ. വിദ്യാർഥി പ്രവർത്തകനും കണ്ണൂർ സ്വദേശിയുമായ ധീരജ് ആണെന്നാണ് വിവരം. കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരാണ് ആക്രമിച്ചതെന്നും കുത്തേറ്റയാൾ ഓടിരക്ഷപ്പെട്ടുവെന്നുമാണ് പ്രാഥമികവിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only