03/01/2022

ചർമ്മ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നോ..? പരീക്ഷിക്കാം ബീറ്റ്റൂട്ട്
(VISION NEWS 03/01/2022)
ശരീരത്തിൻറെ ആരോ​ഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. ചർമ്മത്തിന് ഏറ്റവും അത്യാവിശ്യമായി വേണ്ട വിറ്റാമിൻ സി ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പിൻറെയും വിറ്റാമിനുകളുടെയും ആൻറിഓക്സിഡൻറുകളുടെയും കലവറയായ ബീറ്റ്റൂട്ട് മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചർമ്മം തിളങ്ങാനും, നിറം വയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ചുണ്ടുകൾക്ക് നിറം വയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കും.

ചർമ്മ സംരക്ഷണത്തിന് ബീറ്റ്റൂട്ട് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് നോക്കാം.

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് പലരുടെയും ഒരു പ്രധാന പ്രശ്നമാണ്. അത്തരക്കാർക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ബീറ്റ്റൂട്ട് കൊണ്ടുള്ള ഈ വിദ്യ. ഇതിനായി ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ സഹായിക്കും. 

ഇരുണ്ടതും വരണ്ടതുമായ ചുണ്ടുകൾ ആണ് മറ്റു ചിലരുടെ പ്രശ്നം. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടിൽ ഉരസുക. ചുണ്ടുകൾക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ ഉരയ്ക്കുന്നതും ഫലം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only