10/01/2022

ഭാര്യയും ഭർത്താവും വീടിനുള്ളിൽ മരിച്ച നിലയിൽ
(VISION NEWS 10/01/2022)
പാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടൂർകാട് പ്രതീക്ഷാനഗർ മയൂരം വീട്ടിൽ ചന്ദ്രൻ, ദേവി എന്നിവരാണ് മരിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. 

ഭാര്യയുടെ കഴുത്തിൽ രക്തക്കറയുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ഉള്ളവരെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only