02/01/2022

ലഹരി പാര്‍ട്ടി അറിഞ്ഞ് പൊലീസ് എത്തി; ഫ്‌ലാറ്റിന്റെ എട്ടാംനിലയില്‍ നിന്ന് ചാടി യുവാവ്; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
(VISION NEWS 02/01/2022)
കൊച്ചി: ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്നു പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേറ്റു.

കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു.
യുവാവിനെ കാക്കനാട് സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു മുൻപാണ് സംഭവം.

തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്ലാറ്റിൽ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാൻസാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

ഇടുക്കി സ്വദേശിനി മരിയ ബിജു, കോഴിക്കോട് സ്വദേശി ഷിനോ മെർവിൻ, കൊല്ലം സ്വദേശികളായ റിജോ, നജീം ഷംസുദ്ദീൻ, അനീഷ് അനി, കായംകുളം സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. 

ഇവരിൽ 5 പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. ഇവരിൽനിന്ന് എംഡിഎംഎ, ഹഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. പരുക്കേറ്റയാളെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only