06/01/2022

വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു
(VISION NEWS 06/01/2022)
കിളിമാനൂര്‍: വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടുംപുറം കൊല്ലുവിള അജ്മി മന്‍സിലില്‍ നാസര്‍- ഷീബ ദമ്പതികളുടെ മകള്‍ അല്‍ഫിന ആണ് മരിച്ചത്. 17 വയസായിരുന്നു. കിളിമാനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ് അല്‍ഫിന.
ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണ് സംഭവം. സ്‌കൂളില്‍ പോയി തിരികെയെത്തിയ അല്‍ഫിന മുറിയില്‍ കയറി ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ബന്ധുക്കള്‍ ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുമൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷമായിരിക്കും ഖബറടക്കം. സഹോദരി അജ്മി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only