06/01/2022

ഭീഷണിയുമായി ഹണിട്രാപ്പ് സംഘം: യുവതി പിടിയിൽ
(VISION NEWS 06/01/2022)
നിരവധി പുരുഷൻമാർക്കെതിരെ ലൈംഗിക പീഡന പരാതി നൽകുകയും ഹണി ട്രാപ്പിൽ പെടുത്തുകയും ചെയ്ത കേസിൽ 22 കാരിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ശേഷം യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബിരുദവിദ്യാർത്ഥിയായ യുവതിയെയാണ് ഗുരുഗ്രാമിൽ പൊലീസ് അറസറ്റ് ചെയ്തത്. എട്ട് പുരുഷൻമാർക്കെതിരെയാണ് ഇവർ ലൈംഗിക പീഡന പരാതി നൽകിയിട്ടുള്ളത്.

ഒക്ടോബറിൽ ഒരു സാമൂഹ്യപ്രവർത്തകനാണ് ആദ്യം ഇവർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംസ്ഥാന വനിതാകമ്മീഷനും ഇത് പിന്നീട് ഏറ്റെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കർണാൽ സ്വദേശിയായ ഒരു സ്ത്രീ പ്രതിക്കെതിരെ ന്യൂ കോളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു മുറി വാടകയ്ക്കെടുക്കാൻ വേണ്ടി വാടക പരസ്യത്തിൽ നിന്ന് ലഭിച്ച നമ്പറിലേക്ക് മകൻ ഫോൺ ചെയ്തിരുന്നു. ഫോണെടുത്തത് ഒരു യുവതിയാണ്. പിന്നീട് യുവതി മകനെ വിളിക്കുമായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഇവർ മകനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും സ്ത്രീ പരാതിയിൽ പറയുന്നു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only