07/01/2022

കുടുംബ വഴക്ക്‌: യുവതിയുടെ മുഖത്ത്‌ ഭര്‍ത്താവ്‌ ആസിഡ്‌ ഒഴിച്ചു
(VISION NEWS 07/01/2022)
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന്‌ ഭാര്യയുടെ മുഖത്ത്‌ ഭര്‍ത്താവ്‌ ആസിഡൊഴിച്ചു. നൂറനാട്‌ മാമൂട്‌ പാണ്ഡ്യന്‍വിളയില്‍ ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവി(29)ന്റെ മുഖത്താണ്‌ ആസിഡ്‌ ഒഴിച്ചത്‌. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭര്‍ത്താവിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട്‌ നാലു മണിയോടെയായിരുന്നു സംഭവം.
കുറേ നാളുകളായി ഇരുവരും തമ്മില്‍ വഴക്ക്‌ പതിവാണെന്ന്‌ പോലീസ്‌ പറഞ്ഞു. പത്തനംതിട്ട സ്വദേശിയാണ്‌ ശ്രീകുമാര്‍. ഇവര്‍ക്ക്‌ രണ്ടു മക്കളുണ്ട്‌. കുട്ടികള്‍ ശ്രീകുമാറിന്റെ വീട്ടിലാണ്‌. കഴിഞ്ഞ കുറച്ചു നാളായി ബിന്ദു നൂറനാട്‌ ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ്‌ താമസം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only