10/01/2022

നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണം: ലിൻ്റോ ജോസഫ് എം.എൽ.എ
(VISION NEWS 10/01/2022)
മുക്കം: വർത്തമാനകാല പ്രാധാന്യം മനസ്സിലാക്കി നവമാധ്യമങ്ങൾ സാമൂഹ്യ വീക്ഷണത്തിൻ്റെ പക്ഷത്ത് നിൽക്കണമെന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു.

മുക്കം സി.ടി.വി' ഹാളിൽ നടന്ന ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (ഒമാക് ) കോഴിക്കോട് ജില്ലാ സമ്മേളനം "മാർടെക്സ് റിവൈവ് 2022 " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധതയും സ്വീകാര്യതയും വർദ്ധിപ്പിക്കാൻ നവ മാധ്യമങ്ങൾ പ്രൊഫഷണലായി മാറണമെന്നും സമൂഹത്തിൻ്റെ വികസനത്തിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടന്നും എം.എൽ.എ. പറഞ്ഞു. 

സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും സാധാരണക്കാരിലെത്തിക്കാനും അസത്യ പ്രചരണങ്ങൾക്കിടയിൽ തിരുത്തൽ വാദികളായി മാറാനും ഓൺലൈൻ മാധ്യമങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും എം.എൽ. എ പറഞ്ഞു.

ഒമാക് പുറത്തിറക്കിയ 2022-ലെ കലണ്ടർ പ്രകാശനവും ലിൻ്റോ ജോസഫ് എം.എൽ. എ പ്രകാശനം ചെയ്തു. ഒമാക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സത്താർ പുറായിൽ അധ്യക്ഷത വഹിച്ചു.വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു സമ്മാനങ്ങൾ വിതരണം ചെയ്തു. 

2020-2021 ലെ ഭരണ സമിതി അംഗങ്ങൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ.സി. നൗഷാദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവർത്തനത്തിലെ സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിൽ മാതൃഭൂമി റിപ്പോർട്ടർ മുരളീധരൻ മാസ്റ്റർ , പ്രൊഫഷണൽ മാധ്യമ പ്രവർത്തനവും നവമാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി. ഷിബു എന്നിവർ ക്ലാസ്സുകൾ എടുത്തു.

ഒമാക് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, അബീഷ്,സിദ്ദീഖ് പന്നൂര്,മജീദ് താമരശ്ശേരി, റൗഫ് എളേറ്റിൽ, ഹബീബി,ജോർജ്ജുകുട്ടി(GK),അൻവർ വയനാട്, N ശശികുമാർ, അജി ബാലുശ്ശേരി, റമീൽ മാവൂർ എന്നിവർ സംസാരിച്ചു.

റൗഫ് എളേറ്റിൽ ജില്ലാ പ്രസിഡന്റായും, ജനറൽ സെക്രട്ടറിയായി ഹബീബി,ട്രഷറായി ജികെയും വൈസ് പ്രസിഡന്റായി അനസ് പികെയും,ഗോകുൽ ചമലും ജോയിൻ സെക്രട്ടറിയായി എൻ.ശശികുമാർ,റമീൽ മാവൂർ രക്ഷാധികാരികളായി മജീദ് താമരശ്ശേരി,അഭീഷ് ഓമശ്ശേരിയേയും തെരഞ്ഞെടുത്തു.

വിവിധ മത്സരങ്ങളിൽ വിജയിച്ച വിജയികൾക്ക് മാർടെക്സ് വെഡിങ് സെന്റർ തിരുവമ്പാടി,അൻസാരി സിൽക്സ് കൊടുവള്ളി, 4US ബേക്സ് & റസ്റ്റോറൻറ് തിരുവമ്പാടി,ടി സി ട്രേഡേഴ്സ് കൂടത്തായി, EC ട്രേഡേഴ്സ്, ഏദൻ ബേക്സ് ചുങ്കം താമരശ്ശേരി കൂടത്തായി,ടൈൽ ടെക് കൂടത്തായി, ഹിഷാൻ പെയ്ൻ്റ്സ് കൂടത്തായി സമ്മാനങ്ങൾ സ്പോൺസർ ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only