12/01/2022

ഗായകനായി ജോജു; അദൃശ്യത്തിലെ ആദ്യ ഗാനം
(VISION NEWS 12/01/2022)
അദൃശ്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അയ്യപ്പ ഭക്തിഗാനവുമായി ജോജു. ചിത്രത്തിലെ ആദ്യഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ലളിതമായ അയ്യപ്പ ഭക്തി ഗാനം മകരവിളക്ക് സമയത്താണ് പുറത്തുവിട്ടിരിക്കുന്നതെന്നും പ്രത്യേകതയാണ്.  

ഇരു ഭാഷകളിലും ഒരേസമയം ഒരുങ്ങുന്ന സിനിമയിൽ ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ മലയാളത്തിൽ പ്രധാനവേഷത്തിൽ എത്തുമ്പോൾ പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ പ്രധാനവേഷത്തിൽ എത്തുന്നത്.നവാഗതനായ സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോറൻസിക്, കള എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ബാനർ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവരും സംയുക്തമായിട്ടാണ് ചിത്രം നിർമ്മിക്കുന്നത്.
കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈൻയുദീൻ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്ഡൗൺ കാലഘട്ടത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് ചെന്നൈ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ ആണ് ഈ ചിത്രം പൂർത്തിയാക്കിയതെന്ന് സംവിധായകൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only